തിരുവന്തപുരം: പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്വുമണുമായ സീമ വിനീത് വിവാഹിതയായി.
വിവാഹ വാർത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ഔദ്യോഗികമായി വിവാഹം കഴിച്ചു' എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരൻ. 'കൊട്ടും കുരവയും ആൾക്കൂട്ടവും ഇല്ലാതെ ഒടുവിൽ മാധ്യമങ്ങളും വിവാഹിതരായി.'– എന്നാണ് സീമ സമൂഹത്തിൽ കുറിച്ചത്.
വിവാഹം റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം സീമ പങ്കുവച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചപ്പോൾ സീമ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സീമ ഈ കുറിപ്പ് കാണിക്കുകയും ചെയ്തു.
ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സീമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത്. സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേർ എത്തി. കഴിഞ്ഞ എപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.