കൽപറ്റ: നവജാത ശിശുവിൻ്റെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി.
നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാൾ സ്വദേശിയായ പാർവതി എന്ന യുവതിയാണ് പരാതിക്കാരി. ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയശേഷം പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഭർത്താവും ഭർത്താവിൻ്റെ മാതാപിതാക്കളും ചേർന്ന് കൊന്നുവെന്നാണ് പരാതി.
ആൺകുഞ്ഞിൻ്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ മേയിലാണ് സംഭവമുണ്ടായത്. തുടർന്ന് യുവതി നേപ്പാളിലേക്ക് പോയി. ഒരാഴ്ച മുമ്പ് തിരിച്ചെത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്. ഹോട്ടൽ തൊഴിലാളികളാണ് ഇവർ. കൽപറ്റ പള്ളിത്താഴെയാണ് കുടുംബം താമസിക്കുന്നത്. മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.