വടക്കൻ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചു വിട്ട് ഹിസ്ബുല്ല; ശക്തമായി പ്രതിരോധിച്ച് ഇസ്രായേൽ

ബെയ്റൂത്ത്: വടക്കൻ ഇസ്രായേലിൽ ആക്രമണം തുടർന്നു ഹിസ്ബുല്ല

രാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ ഇസ്രായേൽ വധിച്ചതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ലബനാനിൽനിന്ന് 10 വിക്ഷേപണങ്ങൾ തിരിച്ചറിഞ്ഞതും അതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായും ഇന്നലെ രാത്രി ഇസ്രായേലി സൈന്യം അറിയിച്ചു. മിസൈൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, തെക്കൻ ലബനാനിലെ 400 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി ഉണ്ടാകുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളാണ് വടക്കൻ ഇസ്രായേൽ സാക്ഷ്യം വഹിക്കുന്നത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രായേലിലെ നഹാരിയ്യ, ഏക്കർ, തിബിരിയാസ്, ഹൈഫ പബ്ലിക്‌ഷൻ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

ഇസ്രായേലിന് നേരെ ഇറാഖിൽനിന്നും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇറാൻ്റെ പിന്തുണയുള്ള ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന മേഖലയിൽ ആക്രമണം നടത്തിയതായി ഇവർ വ്യക്തമാക്കി. ഇസ്രായേലിന് പുറമെ ഇറാഖിലും സിറിയയിലുള്ള അമേരിക്കൻ സേനക്ക് നേരെയും ആക്രമണമുണ്ടായി. ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും അവർ പ്രഖ്യാപിച്ചു. അതേസമയം, ഇറാഖിൽനിന്ന് വന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഹിസ്ബുള്ളയുടെ റോക്കറ്റുകൾ ഇസ്രായേലിലൂടെ 60 കിലോമീറ്ററുകൾ താണ്ടിയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഹൈഫയിൽ റോക്കറ്റുകൾ പതിച്ച് തീപിടിത്തമുണ്ടായതിൻ്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. 85 റോക്കറ്റുകളാണ് വടക്കൻ ഇസ്രായേലിലെ ഹൈഫ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തുവിട്ടത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !