പാലക്കാട്: പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം.
കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെയാണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
കഞ്ചിക്കോട് ഭാഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു ഇഡ്ഡലി തീറ്റ മത്സരം നടത്തിയത്. മത്സരത്തിൻ്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിന് ശ്വാസം കിട്ടാതെ വരികയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.