വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധം. കണക്കുകൾ പുറത്ത് വിട്ടിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവിധ ഇനത്തിൽ തൻറെ പേരിൽ പുറത്തുവന്ന കണക്ക് വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറഞ്ഞു മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

ദുരന്തവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിൻ്റെ പ്രാഥമിക കണക്കുകൾ മെമ്മോറാണ്ടിൽ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, ആ കണക്കുകളെ ദുരന്തമേഖലയിൽ നിക്ഷേപിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കാൻ അദ്ദേഹം കുറ്റപ്പെടുത്തി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും ആശങ്ക കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് എതിരാണ്. 

വയനാടിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളെ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂനീക്കമായി ഇതിനെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം സംബന്ധിച്ച ചെലവുകൾ സംബന്ധിച്ച പ്രതീക്ഷിത കണക്കുകളുടെ അടിസ്ഥാനത്തിൽ സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും മുന്നിൽ കണ്ട് തയ്യാറാക്കുന്നത് നിവേദനമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !