അങ്കമാലി: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു.
അങ്കമാലി അങ്ങാടിക്കടവ് 'അശ്വതി ഭവൻ' വീട്ടിൽ പരേതനായ സുരേന്ദ്രൻ്റെ (കേരള പൊലീസ്) മകൻ പി.എസ്. സുനീഷാണ് (37) മരിച്ചത്. ബുധനാഴ്ച രാവിലെ പട്ടണത്തിലെ ജിമ്മിലായിരുന്നു സംഭവം. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തി എങ്കിലും മരണം സംഭവിച്ചു.
കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ജീവനക്കാരനാണ്. അമ്മ: സുകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ഭാര്യ: അമ്പിളി (മേതല ഓലക്കായം കുടുംബാംഗം). മക്കൾ: നക്ഷത്ര, ഈശ്വർ (വിദ്യാർത്ഥികൾ). മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.