ഡൽഹിയിൽ 16 വയസുകാരൻ സുഹൃത്തുക്കളുടെ കുത്തേറ്റ് മരിച്ചു

ഡൽഹി: പതിനാറുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു.

കിഴക്കൻ ഡൽഹിയിലെ ശക്കർപുരയിലാണ്  സംഭവം. പുതിയ ഫോൺ വാങ്ങിയതിന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നിൽ. എല്ലാവർക്കും 16 വയസ്സാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.

പോലീസ് പെട്രോളിങ്ങിനിടയിൽ തിങ്കളാഴ്ച രാത്രി 07:15-ന് കേന്ദ്ര സമോസ അതോറിറ്റിക്ക് സമീപം ചോരപ്പാടുകൾ കണ്ടു. തുടർന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോൾ  ഒരു സംഘം  കുട്ടികൾ ചേർന്ന്  മറ്റൊരു കുട്ടിയെ  കുത്തിയതായി പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു. 

ഒരുമണിക്കൂറിന് ശേഷം ആശുപത്രിയിൽ നിന്ന് ശിക്ഷാർപൂർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോൺ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോൺ വാങ്ങിയതിന് പാർട്ടി നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവർ അക്രമിക്കുകയായിരുന്നു.

കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആശുപത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കഠാര പോലീസ് കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !