കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എമ്മിനും നേതാക്കൾക്കും മടുത്തെന്നും അണികൾ കൈവിട്ട വിഭ്രാന്തിയിൽ മുഖ്യമന്ത്രി വായിൽ തോന്നിയത് വിളിച്ചു പറയുന്നു കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ.
തലശ്ശേരി കലാപത്തിൻ്റെ ഉത്തരവാദികൾ സി.പി.എം. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മക്കെതിരെ സി.പി.എമ്മിൽ അമർഷം പുകയുകയാണ്. ബി.ജെ.പിയുടെ മുമ്പിൽ അടിയറവ് പറഞ്ഞ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച പാർട്ടിയാണ്. അതിന് സി.പി.യുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
“പിണറായി വിജയൻ ജീവിക്കുന്നത് ബി.ജെ.പിയുടെ ആശ്രയം കൊണ്ടാണ്. അല്ലെങ്കിൽ എന്നേ ജയിലിൽ പോകേണ്ടതായിരുന്നു. പിണറായി വിജയൻ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് ഇടതുപക്ഷത്തിന് അപമാനമാണ്. ആർ.എസ്.എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും ആർ.എസ്.എസ് ബന്ധം തെളിഞ്ഞതിൻ്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേൽ കുതിരകയറാൻ ഇറങ്ങിയത്. പ്രകടമായ ആർ.എസ്.എസ് ബന്ധത്തിലൂടെ സി.പി.എം അവരെ ഇത്രയും നാള് വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു.
എ.ഡി.ജി.പി എന്തിനാണ് ആർ.എസ്.എസ് നേതാക്കളെ കണ്ടത്? കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നു? ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച? മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? ഇത്രയും നാൾ എന്തുകൊണ്ട് എഡിജിപിക്ക് എല്ലാ അധികാരത്തോടെയും തുടരാൻ അനുവാദം നൽകി? മുഖ്യമന്ത്രിക്ക് തൻ്റേടത്തോടെ മറുപടി പറയാൻ ധൈര്യമുണ്ടോ? വലിയ ഗീർവാണം മുഴക്കിയിട്ട് ഇതിനൊന്നും മറുപടിപറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.
ബി.ജെ.പി.യും സി.പി.എമ്മും പരസ്പരം സഹായസംഘങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയിലിൽ പോകാതെ ബി.ജെ.പി സംരക്ഷിക്കുമ്പോൾ ബി.ജെ.പി അധ്യക്ഷനായ കേസുകൾ ഒതുക്കിതീർത്ത് പിണറായി വിജയനും സംരക്ഷിക്കുന്നു. സി.പി.എമ്മും മുഖ്യമന്ത്രിയും ആർ.എസ്.എസുകാർക്ക് വിധേയരാണ്. അവരുടെ സംരക്ഷണത്തിലും സഹായത്തിലാണ് കഴിയുന്നത്” -സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.