ഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലെ (PLFS) ഡാറ്റകൾ ശുഭകരമായ സൂചനകളല്ല.
കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ ഉയർന്ന നിരക്കിലാണ് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് യുവാക്കളുടെ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ളത്. 2023 ജൂലൈ മുതൽ 2024 വരെയുള്ള കാലയളവിൽ ഈ സർവേ നടന്നത്. ഗുജറാത്താണ് തൊട്ടുപിന്നിലുള്ളത്.
കേരളത്തിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ദേശീയ തലത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനം ആണെന്നാണ് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 11 ആണ്. പുരുഷന്മാരിലേത് 9.8 ആണ്. കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47.1ശതമാനമായും പുരുഷന്മാരുടേത് 19.3% ഉം ആയി ഉയർന്നു.
ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും മുന്നിലുള്ളത്. ലക്ഷദ്വീപിൽ 36.2 ശതമാനവും ആൻഡമാനിൽ 33.6 പേരുമാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. ലക്ഷദ്വീപിൽ 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 79.7 ശതമാനവും തൊഴിലില്ലാത്തവരാണ്.
ഗ്രാമപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്ക് കൂടുതൽ നഗരപ്രദേശങ്ങളിലാണെന്ന് സർവേയിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ യുവാക്കളിലെ തൊഴിലില്ലായ്മയുടെ തോത് 8.5 നഗരപ്രദേശങ്ങളിൽ ഇത് 14.7 ശതമാനമാണ്. സ്ത്രീ തൊഴിലില്ലായ്മയിലും ഗ്രാമപ്രദേശങ്ങളെക്കാൾ മുന്നിൽ നഗരപ്രദേശങ്ങളാണ്. ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീ തൊഴിലില്ലായ്മ 8.2 പലതും നഗരപ്രദേശങ്ങളിലേത് 20.1 ആണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.