തിരുവനന്തപുരം:ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.
പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്യനാട് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.കയറ്റമായിരുന്നു,
അപകടസാധ്യത ഉള്ളതിനാൽ നേരെ കൈകാണിച്ചിട്ടും പിക്കപ്പ് നിർത്തിയിരുന്നില്ല.പിന്നീട് പിക്കപ്പ് ഡ്രൈവർ വാഹനം തട്ടിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കെഎസ്ആർടിസി ഡ്രൈവർ ട്വൻ്റി ഫോറിനോട് പറഞ്ഞു. രണ്ടു പേര് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നതായി മൻസൂർ പറയുന്നു. മർദ്ദനത്തിൽ മൂക്കിനും പുറംഭാഗത്തും മൻസൂറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.