മലപ്പുറം: മലപ്പുറത്തെ തിരൂര്‍ ജില്ലാ ആശുപത്രിയിൽ മൃതദേഹം അഴുകിയ നിലയില്‍. ട്രെയിൻ തട്ടി മരിച്ച പത്തനംതിട്ട സ്വദേശിയുടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസർ(58) ട്രെയിൻ തട്ടി മരിച്ചത്.
അപകടത്തിന് ശേഷം മൃതദേഹം ഏറ്റെടുക്കാൻ പത്തനംതിട്ടയിൽ നിന്നും ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
എന്നാൽ ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുണ്ടായിരിക്കെ മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.