സിക്കിമിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർ മരിച്ചു

ഗാങ്‌ടോക്ക്: സിക്കിമിൽ വാഹനാപകടത്തിൽ നാല് സൈനികൻ മരിച്ചു.

പശ്ചിമ ബംഗാളിലെ പെഡോങ്ങിൽ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. സിക്കിമിലെ പാക്‌യോങ് ജില്ലയിലെ സിൽക്ക് റൂട്ടിലായിരുന്നു അപകടം. ഡ്രൈവർ പ്രദീപ് പട്ടേൽ (മധ്യപ്രദേശ്), ക്രാഫ്റ്റ്സ്മാൻ ഡബ്ല്യൂ. പീറ്റർ (മണിപ്പൂർ), നായിക് ഗുർസേവ് സിങ് (ഹരിയാണ), സുബേദാർ കെ. തങ്കപാണ്ടി (തമിഴ്നാട്) അപകടത്തിൽ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. 

പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റിൽനിന്നുള്ളവരാണ് ഇവർ. റോഡിൽ നിന്ന് തെന്നി നീങ്ങിയ വാഹനം 700-800 അടി താഴേക്ക് മറിയുകയായിരുന്നു. റെനോക്ക്- റോങ്‌ലി സംസ്ഥാനപാതയിൽ ദാലോപ്ചന്ദ് ദാരയ്ക്ക് സമീപമായിരുന്നു അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !