ഖദീജയ്ക്ക് കരുതലായ് നാട്ടുകാരും ജനപ്രതിനിധികളും അണിനിരന്നപ്പോൾ ജപ്തി ചെയ്യാൻ എത്തിയവർക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു

വാണിമേൽ: കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പുതുക്കയത്തെ വീടും സ്ഥലവും പണയപ്പെടുത്തി 18 ലക്ഷം രൂപ വായ്പയെടുത്ത വീട്ടുകാർ 23 ലക്ഷം രൂപ തിരച്ചടക്കനായതിനെ തുടർന്ന് കോടതി ഉത്തരവു പ്രകാരം പൊലീസിനെയും കൂട്ടി വീടു ജപ്തി ചെയ്യാൻ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു മുടങ്ങി.

മരുതേരിക്കണ്ടിയിൽ കദീജയുടെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതി നിയോഗിച്ച അഭിഭാഷകയും കാൻ ഫിൻ ഹോംസ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജറും വളയം എസ്ഐ ടി.കെ.പ്രദീപൻ്റെ നേതൃത്വത്തിൽ വനിതാ പൊലീസ് അകമ്പടിയോടെയാണ് ഖദീജയുടെ വീട്ടിലെത്തിയത്. ജപ്തി നടപടികളുടെ ഭാഗമായാണ് 23 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും ഇവർ അറിയിച്ചു. വീടിൻ്റെ ചുവരിൽ വീടു സർഫാസി നിയമപ്രകാരം ഏറ്റെടുക്കുന്നതായി പെയിൻ്റ് കൊണ്ട് എഴുതുക കൂടി ചെയ്തതോടെ ഖദീജ നാട്ടാകാരെ വിവരം അറിയിച്ചു.  

നാട്ടുകാർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെയും രാഷ്ട്രീയ നേതാക്കളെയും വിവരം അറിയിച്ചു. അവർഏത്തുമ്പോഴേക്കും വീടു പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു കോടതി ഉത്തരവുമായെത്തിയവർ. പനിച്ചു കിടക്കുന്ന ഖദീജയെയും വീടു കൊണ്ടു പോകണമെന്നും അവരെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നു നാട്ടുകാർ. ലീഗ് ലീഗ് പഞ്ചായത്ത് മുസ്‌ലിം പ്രസിഡൻ്റും പഞ്ചായത്ത് മെമ്പറുമായ എം.കെ.മജീദ്, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.പി.വാസു, വാർഡ് മെമ്പർ കെ.പി.മിനി, മുൻ അംഗം കെ.പി.രാജീവൻ തുടങ്ങിയവരും നാട്ടുകാർക്ക് സി.ജെ.എം. നടപടികൾ നടപ്പിലാക്കേണ്ടതുണ്ടെന്നു കോടതി ഉത്തരവുമായെത്തിയവർ.

വനിതാ പൊലീസിനെ ഉപയോഗിച്ചു ഖദീജയെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം നടന്നെങ്കിലും ഖദീജ വഴങ്ങിയില്ല. നാട്ടുകാർ അനുവദിച്ചുമില്ല. കോടതി നടപടികൾ തടസ്സപ്പെടുത്തി എന്ന് കോടതിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരുമെന്ന് അഭിഭാഷക അറിയിച്ചതോടെ, തങ്ങൾ തടസ്സപ്പെടുത്തുന്നില്ലെങ്കിൽ വീട്ടുകാരിയെ കൂടി കൊണ്ടു പോകണമെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളൂ എന്ന നാട്ടുകാരും ജനപ്രതിനിധികളും. ഒടുവിൽ രണ്ടാഴ്ചത്തെ സാവകാശം ജപ്തി നടപടികൾക്ക് അനുവദിച്ചതാണ് ജപ്തി ചെയ്യാൻ എത്തിയവർ മടങ്ങിയത്.

5 സെൻ്റ് ഭൂമിയും വീടും പണയപ്പെടുത്തി 15.50 ലക്ഷം രൂപ വായ്പയെടുത്തുവെന്നും 8 ലക്ഷം രൂപ അടച്ചതായും വീട്ടുകാർ പറയുന്നു. ഇനിയും 23 ലക്ഷം അടയ്ക്കാനുണ്ടെന്നാണ് ജപ്തിക്കെത്തിയവർ വിശദീകരിച്ചത്. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ജപ്തിക്കെത്തിയവർക്ക് കൃത്യമായ ഉത്തരമുണ്ടായില്ല. ധനകാര്യ സ്ഥാപന മാനേജർ ഉൾപ്പെടെയുള്ളവർ എത്തി കണക്കുകൾ ബോധ്യപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 5 സെൻ്റ് മാത്രമുള്ള സ്ഥലത്തിനു പല ബാങ്കും വായ്പ അനുവദിക്കാൻ സന്നദ്ധമാകാതിരുന്നപ്പോൾ കമ്മിഷൻ ഏജൻസികൾ മുഖേനയാണ് വായ്പ അനുവദിച്ചതെന്ന് പറയപ്പെടുന്നു. ഇവരുടെ കമ്മിഷൻ തുക ഉൾപ്പെടെയുള്ളവയാണ് 23 ലക്ഷം ഇനിയും അടയ്ക്കാനുണ്ടെന്ന് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !