തിരുവനന്തപുരം: പി വി അൻവറിൻ്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച് രമേശ് ചെന്നിത്തല.
തൃശൂരിൽ പൂരം പൊളിച്ച് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശാനുസരണമാണെന്ന് എൽഡിഎഫ് എ പിവി അൻവറിൻ്റെ കൃത്യമായ പ്രഖ്യാപനം ഞെട്ടിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൻ്റെ വഴിവിട്ട സഹായം പല കാര്യങ്ങളിലും ലഭിക്കുന്നത് ഈ വിജയം എന്നാണ്.
എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി എന്തു വില കൊടുത്തും സംരക്ഷിക്കുന്നത് എന്തിനാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് എന്നും കേരളജനതയുടെ മുഴുവൻ സന്ദേഹത്തിനും ഇപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിട്ടുണ്ട്.
പരസ്യമായി ബിജെപിയെ എതിർക്കുകയും ന്യൂനപക്ഷ പ്രേമം നടിക്കുകയും ചെയ്തിട്ട് കേരളത്തിൽ ഒരു പാർലമെൻ്റംഗത്തെ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി? ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ബിജെപിക്കു വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാൻ അനുവദിക്കാതെ പുറത്താക്കുകയാണ് സിപിഐഎം ചെയ്യേണ്ടത്.
എസ്പി സുജിത് കുമാറിൻ്റെയും എഡിജിപി അജിത് കുമാറിൻ്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പി.വി അൻവർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും കുറ്റവാളികളായ ഉന്നതോദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് പരസ്യ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി എസ്. ഇതുകൊണ്ടാണെന്ന് കേരളജനതയ്ക്ക് ഇപ്പോൾ മനസിലാകുന്നു.
സ്വർണക്കടത്തു നടത്തുകയും പിടിക്കപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് വിടുപണി ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. അതിനായി തിരഞ്ഞെടുപ്പുകൾ വരെ അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വർണക്കടത്തിൽ പങ്കാളികളാണ്. ശിവശങ്കര് മുതൽ ഇപ്പോൾ എഡിജിപി വരെയുള്ളവർ ഈ മാഫിയയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് ഈ മാഫിയെ നിയന്ത്രിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.
കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ അധോലോകകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കൊള്ളസംഘത്തെ ഉടൻ പുറത്താക്കാൻ വേണ്ടത് സിപിഎം ചെയ്യണം. ഇല്ലെങ്കിൽ സംസ്ഥാന മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം ആ സ്ഥാനത്ത് തുടരാൻ അനുവദിക്കരുത്. ഉടൻ പുറത്താക്കണം- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.