തിരുവന്തപുരത്ത് ATM കൗണ്ടർ കുത്തിത്തുറന്നു കവർച്ചക്ക് ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം കാനറ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിത്തുറന്നു പണം കവരാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ അരേറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേശ്രീയിൽ മുഹമ്മദ് തൻവീറിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. സെപ്റ്റംബർ 21ന് രാത്രിയാണ് സംഭവം. എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറന്ന ശേഷം ബാറ്ററി പാനൽ ഇളക്കി മാറ്റുന്ന സമയം സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

എസ്.എച്ച്.ഒ. അജീഷ്. എസ്.ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സി.പി.ഒ. രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അടങ്ങിയ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണത്തിലാണ് പ്രതി വലയിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !