ന്യൂഡൽഹി: ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യം തേടി സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു. വൈകിട്ട് ഏഴ് മണിക്ക് ആണ് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്തഗി മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദിഖിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആണ് സുപ്രീം കോടതിയിൽ ഹാജരാക്കുക. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അതേ അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീം കോടതിയിൽ കേസ് നടത്തുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 മണിക്ക് രഞ്ജിത റോത്തഗി മെന്‍ഷനിങ് ഓഫീസര്‍ക്ക് മെയില്‍ കൈമാറും. മെന്‍ഷനിങ് ഓഫീസര്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും. ചീഫ് ജസ്റ്റിസ് ഉച്ചയൂണിന് ചേംബറില്‍ എത്തുമ്പോള്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അവ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ചീഫ് ജസ്റ്റിസാണ് തുടര്‍ന്ന് ഹര്‍ജികള്‍ എപ്പോള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഹര്‍ജികള്‍ തൊട്ട് അടുത്ത ദിവസമോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ ചീഫ് ജസ്റ്റിസ് ലിസ്റ്റ് ചെയ്യറാണ് പതിവെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
പരാതിനല്‍കാനുണ്ടായ കാലതാമസമാണ് മുന്‍കൂര്‍ ജാമ്യത്തിന് പ്രധാന കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024-ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലത്താമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല.
മറ്റ് ക്രിമിനല്‍ പശ്ചാത്തലം സിദ്ദിഖിന് ഇല്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഇല്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ, സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തു.
കേസില്‍ മുന്‍ സോളിസിസ്റ്റര്‍ ജനറലും, പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനെ ഹാജരാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേസിലെ പരാതിക്കാരിയായ അതിജീവിതയും സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ചെയ്തു. അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ സുപ്രീംകോടതിയില്‍ ഹാജരാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.