ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു.
മൂന്ന് സന്ദർശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡർ ഉച്ചക്കോടിയിൽ മോദി പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയൻ ക്വാഡ് രാജ്യങ്ങൾ. ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലെ (യുഎൻജിഎ) 'ഭാവി ഉച്ചക്കോടി'യിലും അദ്ദേഹം പങ്കെടുക്കും.
മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദേശകാര്യ മന്ത്രി രൺദീർ ജയ്‌സ്വാൾ സമൂഹമാധ്യമമായ എക്‌സിൽ. അതേസമയം മോദി പുറത്ത് വിട്ട പ്രസ്താവനയിൽ അമേരിക്കയുടെ യാത്രയുടെ പ്രധാനപ്പെട്ട നാല് അജണ്ടകൾ വ്യക്തമാക്കി. ക്വാഡ് ഉച്ചക്കോടിയിൽ വെച്ച് ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവർത്തിക്കുന്നതിന് സമാനമായ ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന് മോദി പറഞ്ഞു. അടുത്ത വർഷം ക്വാഡ് ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.