ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിൽ നടത്തും.
പാർട്ടി പ്രത്യയശാസ്ത്രവും രാഷ്ട്രീയതന്ത്രവും പ്രചാരണ പരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നു വിജയ് അറിയിച്ചു.
ഒന്നരലക്ഷത്തിലേറെപ്പേരെ അണിനിരത്തി ശക്തി തെളിയിക്കാനാണു നീക്കം. ഈ മാസം 23നു നടത്താനിരുന്ന യോഗമാണ് അടുത്ത മാസത്തേക്കു മാറ്റിയത്.
കഴിഞ്ഞ മാസം 22ന് പാർട്ടിഗാനവും പതാകയും അദ്ദേഹം പുറത്തിറക്കിയിരുന്നു. പതാകയിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെക്കുറിച്ചും പാർട്ടിയുടെ നയങ്ങളെക്കുറിച്ചും സംസ്ഥാന സമ്മേളനത്തിൽ വിശദീകരിക്കാനിരിക്കുകയാണു വിജയ്.
വോട്ടർമാരെ ആകർഷിക്കുന്നതാകണം പാർട്ടി നയങ്ങളെന്നതിനാൽ, പല മുതിർന്ന രാഷ്ട്രീയ നേതാക്കളോടും ആലോചിച്ചാണ് അവ തയാറാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.