ഡൽഹി: രാജ്യത്തെ ഏറ്റവും സത്യസന്ധതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിൽ മുങ്ങിയ കുടുംബമാണ് പാർട്ടിയെ നയിക്കുന്നതെന്നും മോദി വിമർശിച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദിയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ കുടുംബമാണ്. അവർക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണം. അധികാരം പിടിക്കാനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും അവർ സത്യസന്ധമല്ലാത്ത പല രീതികളും ഉപയോഗിക്കും. അവരെ കുറിച്ച് ഈ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എന്നെ അവർ പരിഹസിച്ചു.
എന്നാൽ ഇന്ന് ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കൂ. ഭരണം കിട്ടി വൈകാതെ തന്നെ ജനങ്ങൾക്ക് ദ്രോഹവും ബുദ്ധിമുട്ടുമാണ് അവർ സൃഷ്ടിച്ചത്', മോദി പറഞ്ഞു. ഹിമാചലിൽ ഭരണം ലഭിക്കാൻ അവർ പൊള്ളയായ പല വാഗ്ദാനങ്ങളും നൽകി. ഇപ്പോൾ അവർ ആ സംസ്ഥാനത്തെ നശിപ്പിച്ചു. യാതൊരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല, യുവാക്കൾക്ക് ജോലിയില്ല', മോദി പറഞ്ഞു. ദളിത് വിരുദ്ധ, കർഷക വിരുദ്ധ പാർട്ടിയാണെന്നും മോദി ആരോപിച്ചു.
'മിനിമം താങ്ങുവിലയെച്ചൊല്ലി മുറവിളി കൂട്ടി, എന്നാൽ തെലങ്കാനയിലും കർണ്ണാടകയിലും അവർ എത്ര വിളകൾ എംഎസ്പിയിൽ വാങ്ങുന്നുണ്ടോ? ഭരണകാലത്ത് ഏതെങ്കിലും കർഷകൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചിട്ടുണ്ടോ? കർണാടകയിൽ എന്താണ് സംഭവിക്കുന്നത്.കോൺഗ്രസ് ഭരണത്തിന് കീഴിൽ ഈ ചുരുങ്ങിയ കാലയളവിനിടയിൽ 1,200 ഓളം കർഷകർ അവിടെ ആത്മഹത്യ ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധർ ആരെങ്കിലും ഉണ്ടെങ്കിൽ അത് കുടുംബമാണ്. അധികാരത്തിൽ വന്നാൽ ദളിത് വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുമെന്നാണ് ഇപ്പോൾ അവർ പറഞ്ഞിരിക്കുന്നത്. ഇതാണ് ഈ കുടുംബത്തിൻ്റെ നിലപാട്', മോദി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.