B.SC നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പുന:പ്രസിദ്ധീകരിച്ചു
ബിഎസ്‌സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് സർക്കാർ ഉത്തരവ് മുഖേനെയുള്ള സീറ്റ് പ്രകാരം പുനഃപ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ മൂന്നാമത്തെ അലോട്ട്‌മെന്റിലേക്കു പരിഗണിക്കണമെങ്കിൽ ഫീസ് അടയ്ക്കണം.
മുൻപ് ഫീസ് അടച്ചവർ അധിക ഫീസ് നൽകേണ്ടതില്ലെങ്കിൽ വീണ്ടും അടയ്ക്കേണ്ടതില്ല.
10 ന് വൈകിട്ട് 5.00 വരെ പുതിയ കോളേജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കുന്നതിനും നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനും അവസരമുണ്ട്.
മൂന്നാമത്തെ അലോട്ട്‌മെന്റിനായി മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല.
G.O (MS) No.221/2024/H&FWD dated 9.9.2024 പ്രകാരം രണ്ടാമത്തെ അലോട്ട്മെന്റ് പുനഃപ്രസിദ്ധീകരിച്ചു . സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് കോളേജുകളുടെ സീറ്റിൽ കുറവ് വന്നിട്ടുണ്ട്. അതിൻപ്രകാരം രണ്ടാം അലോട്ട്മെന്റ് പുനഃ പ്രസിദ്ധീകരിക്കേണ്ടതായി വന്നു. അപേക്ഷാർഥികൾ ലോഗിൻ ചെയ്തു അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് കിട്ടിയവർ മൂന്നാം അലോട്ട്മെന്റിലേക്കു പരിഗണിക്കണമെന്നുണ്ടെങ്കിൽ 10.9.2024 5pm നകം ഓൺലൈൻ ആയി ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് മുൻപ് ഒടുക്കിയവർ അധിക ഫീസ് നൽകണമെങ്കിൽ മാത്രം അത് ഒടുക്കിയാൽ മതിയാകും. മൂന്നാമത്തെ അലോട്ട്മെന്റിലേക്കു പുതുതായി 5 കോളേജുകൾ ഓപ്ഷൻസിൽ ചേർക്കാവുന്നതാണ്.
1. ALMAS COLLEGE OF NURSING, MALAPPURAM 2. ASSISSI COLLEGE OF NURSING, KOTTAYAM 3. COLLEGE OF NURSING, GURU EDUCATIONAL TRUST, KOTTAYAM 4. RUCKMONI COLLEGE OF NURSING, THIRUVANANTHAPURAM 5. CO-OPERATIVE COLLEGE OF NURSING, THIRUVANANTHAPURAM.
മുകളിൽ കാണിച്ചിരിക്കുന്ന കോളേജുകൾ പുതുതായി ഓപ്ഷൻസിൽ ഉൾപ്പെടുത്തിയാൽ മാത്രമേ അവ മൂന്നാമത്തെ അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ. നേരത്തെ നൽകിയത് പരിഗണിക്കുന്നതല്ല. പുതിയ ഓപ്ഷനുകൾ നൽകുവാനും നിലവിലുള്ള ഓപ്ഷനുകൾ പുനർക്രമീകരിക്കുവാനുമുള്ള അവസാന തീയതി – 10.9.2024 5pm. പുനഃ പ്രസിദ്ധീകരണത്തിൽ അലോട്ട്മെന്റ് നഷ്ടപ്പെട്ടവർക്ക് അവരുടെ അപേക്ഷ പ്രകാരം റീഫണ്ട് ചെയ്യുകയോ അടുത്ത അല്ലോട്മെന്റിലേക്കു പരിഗണിക്കുകയോ ചെയ്യുന്നതാണ് .
മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം മാത്രം കോളേജിൽ ചേരേണ്ടതുള്ളൂ.
The second allotment was republished vide G.O. Those who want to be considered for third allotment can pay the fee online before 10.9.2024 5 PM. Those who have already paid the fee will not have to pay unless there is an additional fee. Option rearrangement and additions can be made upto 5 PM on 10.9.2024. Options given earlier for third allotment will not be considered.
Third Allotment will be published on 11.9.2024
കൂടുതൽ വിവരങ്ങൾക്ക്*
Visit :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.