കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണു. കളന്തോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാര്‍ഥിയാണ് പൂളക്കോട് സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്.
മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.കോളേജ് വിട്ട് ഇരുചക്രവാഹനത്തില്‍ മടങ്ങിയ വിദ്യാര്‍ഥികള്‍ ഹെല്‍മെറ്റില്ലാത്തതിനാല്‍ പോലീസ് വാഹനം കണ്ട് ഭയന്ന് വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു.
കാടുമൂടിക്കിടന്നതിനാല് കിണര്‍ ശ്രദ്ധയില്‍പ്പെട്ടില്ല. കൂടെയുണ്ടായിരുന്നവരാണ് വിദ്യാര്‍ഥി കിണറ്റില്‍വീണ വിവരം അറിയിക്കുന്നത്. ഉടനെ മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ഥിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.