ഗുരുവായൂർ: ഗുരുവായൂരമ്പലനടയിൽ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത് 345 വിവാഹങ്ങളാണ്.
കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തേണ്ടിവരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ബുക്കിംഗ് സമയമുണ്ട്. ദേവസ്വം 350 കടക്കുമെന്നാണ് വിവരം. കഴിഞ്ഞ കൊല്ലം ഓണക്കാലത്ത് നടന്ന 227 കല്യാണമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. അതാണ് ഈ വർഷം തിരുത്താൻ പോകുന്നത്.
ചിങ്ങ മാസത്തിലെ ഏറ്റവും അനുയോജ്യമായ ചോതി നക്ഷത്രം ഞായറാഴ്ച വരുന്നത് കൊണ്ടാണ് തിരക്ക് ഏറിയതെന്ന് ജോതിഷികളും പറയുന്നു. നിലവിൽ മൂന്ന് മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്. തിരക്കേറുമ്പോൾ അധികമായി ഒന്നുകൂടി വയ്ക്കും. ഇത്തവണത്തെ തിരക്ക് മറികടക്കാൻ കൂടുതൽ കരുതൽ എടുക്കണോ എന്ന് ആലോചിക്കുകയാണ് ദേവസ്വം. ഗതാഗത നിയന്ത്രണത്തിന് പൊലീസും ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.