മുംബൈ: പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങില്‍ അമിത ജോലി ഭാരം കാരണം ജീവനൊടുക്കിയ മലയാളിയായ 26 കാരിയുടെ അമ്മ കമ്പിനി മേധാവിക്ക് എഴുതിയ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
കമ്പിനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണം. സംഭവ ശേഷം നാല് മാസത്തോളമായി കമ്പിനി തുടരുന്ന മനോഭാവത്തെയും അമ്മ കുറ്റപ്പെടുത്തി. ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന സെബാസ്റ്റ്യൻ പേരയിലാണ് ജീവനൊടുക്കിയത്.മാർച്ചിലാണ് അന്ന കമ്പിനിയില്‍ ചേരുന്നത്. മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പിനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മയായ അനിതാ അഗസ്റ്റിൻ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിയെ അഭിസംബോധന ചെയ്‌ത കത്തില്‍ പറയുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ കമ്പിനിക്കെതിരെ ജനരോഷമുയർന്നിരുന്നു. ഇവൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പിനിയില്‍ ചേർന്നത്. തന്റെ മകള്‍ പോരാളിയായിരുന്നു. സ്കൂളിലും കോളേജിലും എല്ലാ പരീക്ഷകളിലും ടോപ്പ് നേടി. ഇവൈയില്‍ കഠിനമായി ജോലി ചെയ്തു.
ജോലിഭാരവും പുതിയ അന്തരീക്ഷവും നീണ്ട മണിക്കൂറുകളും മകളെ ശാരീരികമായും വൈകാരികമായും മാനസികമായും ബാധിച്ചു. അന്നക്ക് താമസിയാതെ ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവപ്പെടാൻ തുടങ്ങി.
എന്നാല്‍, കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിൻ്റെ താക്കോലെന്ന് വിശ്വസിച്ച് അവള്‍ സ്വയം മുന്നോട്ട് പോയി. എന്നിരുന്നാലും, പൂനെയിലെ കോണ്‍വൊക്കേഷൻ സമയത്ത് ആരോഗ്യം മോശമാകാൻ തുടങ്ങി.
ജൂലൈ 6ന് ഞാനും ഭർത്താവും അന്നയുടെ സിഎ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാൻ പൂനെയിലെത്തി. ഒരാഴ്ചയായി നെഞ്ച് വേദനിക്കുന്നതായി അവള്‍ പരാതിപ്പെട്ടതിനാല്‍ ഞങ്ങള്‍ അവളെ പൂനെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇസിജി സാധാരണ നിലയിലായിരുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പ്രശ്നമാണെന്നും കാർഡിയോളജിസ്റ്റ് പറഞ്ഞു.
ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും ലീവ് കിട്ടില്ലെന്നും പറഞ്ഞ് ഡോക്ടറെ കണ്ട് ജോലിക്ക് പോകണമെന്ന് മകള്‍ പറഞ്ഞെന്നും അവർ കത്തില്‍ വ്യക്തമാക്കി. കടുത്ത ജോലി ഭാരം കാരണമാണ് മകള്‍ക്ക് ജീവൻ കളയേണ്ടി വന്നത്. മകളുടെ മരണം കമ്പിനി അധികൃതകുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അവർ കത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.