ആശങ്കകൾക്കൊടുവിൽ ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി പരിചയിച്ച് സുനിത വില്യംസ്,

ആശങ്കകൾക്കൊടുവിൽ ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി: സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി പരിചയിച്ച് സുനിത വില്യംസ്,

വാഷിങ്ടണ്‍: ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി സുനിത വില്യംസ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരിക.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തെക്കുറിച്ച് പഠിക്കുന്നതിനും പരിചയിക്കുന്നതിനുമാണ് ഇവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വായു കടക്കാത്ത അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഹാച്ച് സീലുകളുടെ പരിശോധനയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത് 

കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയില്‍ തങ്ങുകയായിരുന്നു. 

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ 7ന് ബോയിങ് സ്റ്റാര്‍ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ യാത്രികരെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network