തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതായും എഡിജിപി എംആർ അജിത് കുമാർ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി. എഡിജിപിക്കെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അൻവറിന്‍റെ ആരോപണങ്ങളിൽ പ്രതിസന്ധിയിലായതോടെയാണ് സർക്കാർ അന്വേഷണത്തിലേയ്ക്ക് നീങ്ങിയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത്ത് കുമാര്‍ എന്നിവര്‍ക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി എങ്ങനെ വേണമെന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍. ഡിജിപി ഷേയ്ഖ് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. ഇന്ന് കോട്ടയത്തെ നാട്ടകം ഗസ്റ്റ്ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ക്രമസമാധാന ചുമതലയുള്ള എംആര്‍ അജിത്ത് കുമാറിനെതിരെ അതീവ ഗൗരവമായ ആരോപണങ്ങളാണ് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എ ഉയര്‍ത്തിയത്.
എഡിജിപി അജിത്ത് കുമാറിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന. എഡിജിപിയെയും പത്തനംതിട്ട എസ്പി സുജിത് ദാസിനെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. തന്റെ ഓഫീസിനെ ആരോപണ നിഴലിലാക്കിയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ പോലീസ് തലപ്പത്ത് അടക്കം വലിയ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതു വേദിയിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു.
പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോൾ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങൾ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂർവ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാൻ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേർത്തു.
പോലീസുകരുടെ എണ്ണത്തിൽ കുറവുണ്ട്. ജോലിഭാരം കൂടിയിട്ടുണ്ട്. സേനയിലെ പ്രശ്നങ്ങളും അത് പരിഹരിക്കാൻ ഉതകുന്ന പ്രപ്പോസലുകളും എഡിജിപി മുന്നോട്ടുവച്ചു. പോലീസുകാർക്ക് സ്വന്തം ഹോം സ്റ്റേഷനിൽ ജോലിനൽകാൻ സാധിക്കുമെങ്കിൽ അതും വേണമെന്നും എംആർ അജിത് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.