ചികിത്സയ്‌ക്കായി കൊണ്ടുവന്ന കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിൽ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു, 2016 മുതല്‍ ആശുപത്രിയില്‍ ; ഒടുവിൽ ദുരിതങ്ങളില്ലാത്ത ലോകത്തേയ്‌ക്ക് അവൻ മടങ്ങി,

ബറേലി ; ഉറ്റവരും , ഉടയവരും ഉപേക്ഷിച്ച നിശാന്ത് ഓർമ്മയായി . ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ നിശാന്ത് ഗാങ്‌വാർ എന്ന 15 വയസ്സുകാരനെ കുടുംബം ചികിത്സയ്‌ക്കായാണ് നിന്നാണ് 2016-ല്‍ ഭോജിപുരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഗില്ലിൻ ബാരെ സിൻഡ്രോം എന്ന അസുഖമായിരുന്നു നിശാന്തിന്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അടുത്ത ദിവസം തന്നെ മാതാപിതാക്കള്‍ നിശാന്തിനെ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച്‌ നിഷാന്തിന്റെ കൈകള്‍ക്കും കാലുകള്‍ക്കും തളർച്ചയുണ്ടായെന്നും നടക്കാനോ സാധനങ്ങള്‍ ഉയർത്താനോ സാധിക്കാതെ വന്നതായും ഡോക്ടർമാർ പറയുന്നു.

 വർഷങ്ങള്‍ കഴിഞ്ഞെങ്കിലും നിഷാന്തിന്റെ കുടുംബം തിരിച്ചെത്തിയില്ല. മെഡിക്കല്‍ കോളേജ് മാനേജ്‌മെൻ്റ് എട്ട് വർഷത്തോളം ചികിത്സിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

നിഷാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ മതാചാരപ്രകാരം നടത്താൻ തീരുമാനിച്ചതായി ഭോജിപുര പോലീസ് പറഞ്ഞു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !