ഗൂഡല്ലൂര്‍ : ദാരിദ്ര്യംമൂലം നാലുവയസുക്കാരിയായ മകളെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു കോടതി.
കോത്തഗിരി കൈകട്ടിയിലെ സജിത (37)യെയാണ് 2019 ജനുവരി 17-ന് നാലുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. പ്രദേശത്തെ സ്വകാര്യ ബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന് മരിച്ചതിനെത്തുടര്‍ന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു.രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണശേഷം സംഭവദിവസം പെണ്മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്.
പതിന്നാലുവയസുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടര്‍ന്ന് കോത്തഗിരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം സജിത ജോലിചെയ്തിരുന്ന ബംഗ്ലാവിലെ വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍, ഭര്‍ത്താവ് മരിച്ചതിനുശേഷം കടുത്ത ദാരിദ്ര്യംമൂലം താന്‍ മകളെ വാട്ടര്‍ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന് സജിത പൊലീസില്‍ കുറ്റസമ്മതം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.