ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡ്സ് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ അപകടം ഒഴിവായി.
പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പാളത്തില്‍ വെച്ചിരിക്കുന്ന ശൂന്യമായ ഗ്യാസ് സിലിണ്ടര്‍ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഈ മാസം സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.കാന്‍പൂരില്‍ നിന്ന് അലഹബാദിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അഞ്ച് ലിറ്റര്‍ ശേഷിയുള്ള സിലിണ്ടര്‍ കാലിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇതിന് മുന്‍പ് സെപ്റ്റംബര്‍ എട്ടിന്, പ്രയാഗ്രാജില് നിന്ന് ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്സ്പ്രസിന്റെ മുന്പില് പാളത്തില്‍ നിന്നാണ് എല്‍പിജി സിലിണ്ടര്‍ കണ്ടെത്തിയത്. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ശ്രമം. അടിയന്തരമായി നിര്‍ത്തുന്നതിന് മുന്‍പ് സിലിണ്ടറില്‍ ട്രെയിന്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സിലിണ്ടര്‍ പാളത്തില്‍ നിന്ന് തെറിച്ചു വീണു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.