കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം.

കാസർകോട്: ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച്‌ കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടത്.

ഉടൻ തന്നെ ഫാത്തിമയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനല്‍കി. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !