ലഖ്നൗ: ഉത്തർപ്രദേശില്‍ ഹോസ്റ്റല്‍ മുറിയില്‍ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻറെ മകള്‍ മരിച്ച നിലയില്‍. രാം മനോഹർ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവില്‍ ഡല്‍ഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലാണ് സഞ്ജയ് രസ്തൊഗി.
പെണ്‍കുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഹോസ്റ്റല്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോസ്റ്റല്‍ മുറിക്കകത്ത് സംശയാസ്പദമായ രീതിയില്‍ ഒന്നും കാണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇതുവരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.