ആലുവ : മയക്കുമരുന്നിതെരിയുള്ള നടപടിയായ ഓപ്പറേഷൻ ഡി ഹണ്ടില്‍ റൂറല്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 183കേസുകള്‍. 205 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ക്രമസമാധാന ചുമതലയുള്ള ഏഡിജിപി എം.ആർ അജിത് കുമാറിന്റെ നിർദ്ദേശത്താലാണ് ഡി ഹണ്ട് നടക്കുന്നത്. 20ന് ആണ് പരിശോധനകള്‍ ആരംഭിച്ചത്. എട്ട് കിലോ കഞ്ചാവ് ,112 ഗ്രാം ബ്രൗണ്‍ഷുഗർ, ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിൻ എന്നിവയാണ് പിടികൂടിയത്.ആലുവയില്‍ 3 കിലോ, പുത്തൻ കുരിശില്‍ രണ്ടരക്കിലോ , എടത്തലയില്‍ ഒന്നരക്കിലോ വീതം കഞ്ചാവും വരാപ്പുഴയില്‍ 110 ഗ്രാം ബ്രൗണ്‍ഷുഗറും, എടത്തലയില്‍ നിന്ന് 19 ഗ്രാം ബ്രൗണ്‍ഷുഗറും പിടികൂടി.
മയക്കുമരുന്ന് കേസിലെ മുൻകുറ്റവാളികളടക്കം 312 പേരെ പരിശോധിച്ചു. നൂറ്റിപ്പത്ത് ഗ്രാം ബ്രൗണ്‍ഷുഗറുമായി ആസാം നാഗോണ്‍ സ്വദേശി ഇക്ബാല്‍ അഹമ്മദിനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രുപയും കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും കടമക്കുടി കോതാടുള്ള വാടക വീട്ടില്‍ നിന്നാണ് മാരക സ്വഭാവമുള്ള ബ്രൗണ്‍ഷുഗർ പിടികൂടിയത്.
പ്രത്യേക പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അസാമില്‍ നിന്ന് തീവണ്ടി മാർഗം നാട്ടിലെത്തിച്ച് ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും, തദ്ദേശീയർക്കുമാണ് വില്‍പ്പന.
19 ഗ്രാം ഹെറോയിനുമായി ആസാം നാഗോണ്‍ ബാസിയാഗാവ് സ്വദേശികളായ അൻവർ ‘ഹുസൈൻ നജ്മുല്‍ അലി എന്നിവരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു.
പുക്കാട്ടുപടി വയർ റോപ്സ് ജംഗ്ഷനില്‍ വെച്ചാണ് ഇവർ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്.
എടത്തല പോലീസ് കഴിഞ്ഞ രാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവരെ പിടികൂടിയത്. കൃത്യത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവയില്‍ മൂന്ന് കിലോ കഞ്ചാവുമായി. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് ഗോദഗിരി സ്വദേശി പിൻ്റു മണ്ഡലിനെ ആലുവ പോലീസ് പിടികൂടി. ചവറുപാടം ഭാഗത്ത് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങി ഇവിടെ തീവണ്ടി മാർഗം എത്തിച്ച് 30000 രൂപയ്‌ക്കാണ് വില്‍പ്പന.
അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയിൽ ആണ് കച്ചവടം. കഴിഞ്ഞ രാത്രി നടന്ന പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറല്‍ ജില്ലയില്‍ പരിശോധന നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.