യുഎസ്: സുനിത വില്യംസും ബച്ച് വില്‍മോറും അസാമാന്യ ധൈര്യശാലികളാണ്. തങ്ങളുടെ പേടകം തങ്ങളെ കൂടാതെ തിരിച്ച് പോകുമ്പോഴും ഭൂമിയില്‍ ജീവിച്ച ഒരു മനുഷ്യന് ഉണ്ടാകുന്ന വികാരം അവർക്കു ഉണ്ടാകുന്നില്ല.
എല്ലാം ശരിയാകും തിരിച്ചു സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്താൻ എന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് അവർ. ഭൂമിയിലെ ജീവിതം പോലെ തന്നെ ബഹിരാകാശത്തെ തങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് രസകരമായി പങ്കു വെയ്ക്കുകയാണ് അവർപത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വില്‍മോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം ഇവര്‍ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും.
ജൂണ്‍ ആറിനാണ് നാസയുടെ ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതാ വില്യംസും ബച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്. ജൂണ്‍ 14ന് തിരിച്ചത്തേണ്ടതായിരുന്നു. എന്നാല്‍ പേടകത്തിന്‍റെ തകരാറ് കാരണം മടക്കയാത്ര പലതവണ നീട്ടിവച്ചു.
എന്നാല്‍ ഇപ്പോഴിതാ ബഹിരാകാശ നിലയത്തിലെ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഈ അസാമാന്യ പോരാളികള്‍.
ആറ് കിടപ്പുമുറികളുള്ള വീടിൻ്റെ വലിപ്പമുള്ള സ്ഥലം ഒമ്പത് പേരുമായി പങ്കിടുകയാണ് ഇവർ ഇപ്പോള്‍. സുനിത വില്യംസ് അതിനെ തൻ്റെ 'സന്തോഷകരമായ സ്ഥലം' എന്ന് വിളിക്കുന്നു, അവിടെയെത്തിയതില്‍ തനിക്ക് 'നന്ദിയുണ്ട്'
എന്നാണ് വില്‍മോർ പറയുന്നത് .എന്നിരുന്നാലും ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരത്തില്‍ ആയിരിക്കുമ്പോള്‍ എങ്ങനെയാണ് അത് അനുഭവപ്പെടുന്നതെന്നും എങ്ങനെയാണ് യാത്രികർ വ്യായാമം ചെയ്യുകയും
വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുന്നതെന്നും എന്താണ് കഴിക്കുന്നതെന്നും ബഹിരാകാശത്തെ മണം എന്താണെന്നുമൊക്കെയുള്ള വിചിത്രമായ സംശയങ്ങള്‍ പലർക്കും മനസില്‍ തോന്നിയിട്ടുണ്ടാവും. എല്ലാത്തിനും ഉത്തരം നല്‍കുകയാണവർ.
ബഹിരാകാശത്ത് അകപ്പെട്ടു പോയെന്ന് വച്ച് വരുന്നത് വരട്ടെയെന്ന് കരുതി തോന്നിയത് പോലെയൊന്നും ജീവിക്കാൻ പറ്റില്ല. കൃത്യമായ ടൈം ടേബിള്‍ അനുസരിച്ച് ആണ് ഓരോ ദിവസത്തെയും ജീവിതം. രാവിലെ ആറരയോടെ യാത്രികർ ഉണരണം.
ലോകത്തിലെ ഏറ്റവും മികച്ച സ്ലീപ്പിംഗ് ബാഗ് ഉള്ളതിനാല്‍ സുഖമായ ഉറക്കത്തിന് ശേഷമുള്ള ഉണരല്‍. കമ്പാർട്ടുമെൻ്റുകളില്‍ ലാപ്‌ടോപ്പുകള്‍ ഉള്ളതിനാല്‍ യാത്രികർക്ക് കുടുംബവുമായി സമ്പർക്കം പുലർത്താനും മറ്റും സാധിക്കും.
ബഹിരാകാശ സഞ്ചാരികള്‍ ദിവസവും രണ്ട് മണിക്കൂർ വ്യായാമം ചെയ്യണം. സീറോ ഗ്രാവിറ്റിയില്‍ ജീവിക്കുന്നതിൻ്റെ ഫലത്തെ പ്രതിരോധിക്കാൻ മൂന്ന് വ്യത്യസ്ത യന്ത്രങ്ങള്‍ സഹായിക്കുന്നു,വിയർപ്പും മൂത്രവും റീസൈക്കിള്‍ ചെയ്ത് കുടിവെള്ളം ആക്കാനുള്ള സംവിധാനം ഉള്ള ശുചിമുറികള്‍.
കുളി കാക്കകുളി. ISS-ന് പരീക്ഷണങ്ങള്‍ക്കായി ആറ് ലാബുകള്‍ ഉണ്ട്, യാത്രികരുടെ വെല്ലുവിളി നിറഞ്ഞ ഭൗതിക അന്തരീക്ഷത്തോടുള്ള പ്രതികരണം അളക്കാനാണ് ഇവയെല്ലാം.
സ്വയം ഗിനിപ്പന്നികള്‍ എന്നാണ് യാത്രികർ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ നമുക്ക് നിരവധി വ്യത്യസ്ത ഗന്ധങ്ങളുണ്ട്. എന്നാല്‍ ബഹിരാകാശത്ത് ഒരു മണം മാത്രമേയുള്ളൂ.ലോഹത്തിൻ്റെ ഗന്ധമെന്ന് യാത്രികർ വ്യക്തമാക്കി.
അതേസമയം ദൗത്യം അനിശ്ചിതമായി നീളുമ്പോള്‍ യാത്രികര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകുന്നതാണ് പ്രധാന പ്രശ്നം.
അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയും വെല്ലുവിളികളാണ്. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഇത് മുഖത്തെയും തലയോട്ടിയിലെയും വീക്കം വര്‍ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളെ ബാധിക്കും. കോസ്മിക് റേഡിയേഷന്‍ കാന്‍സറിനും കാരണമാകാം എന്നും റിപ്പോർട്ടുണ്ടായിരുന്നു.
സാങ്കേതിക തകരാറുകള്‍ കണ്ടെത്തയതിനെത്തുടര്‍ന്ന് നാല് തവണയാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്.
മേയ് ഏഴിന് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം രാവിലെ 8.34നു പേടകം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഓക്സിജന്‍ റിലീവ് വാല്‍വ് തകരാര്‍ കണ്ടെത്തിയതനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.
നിലവിലെ പരിശോധനകള്‍ വിജയകരമായി അവസാനിക്കുകയാണെങ്കില്‍ നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കുള്ള ആറ് യാത്രകള്‍ സ്റ്റാര്‍ലൈനര്‍ നടത്തും.
അതേസമയം, സുനിതാ വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വാര്‍ത്താ സമ്മേളനവും നാസ പുറത്ത് വിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.