മുംബൈ:യുഎഇയില്‍ ഹൈക്കിങ്ങ് (മലനിരകളില്‍) കാല്‍നടയാത്രക്കിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം.
ദുബൈയിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോണ്‍ ഡിസൂസയാണ് മരണപ്പെട്ടത്. ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.യുഎഇയിലെ വടക്കൻ എമിറേറ്റുകളിലൊന്നില്‍ ഹൈക്കിങ് നടത്തുന്നത്തിടെയാണ് മകൻ തളർന്നു വീണതെന്ന് പിതാവ് ഏലിയാസ് സിറില്‍ ഡിസൂസ പറഞ്ഞു . ഉടൻ തന്നെ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലില്‍ മിടുക്കനായിരുന്ന ഷോണ്‍ മികച്ച കായികതാരവും മലകയറ്റക്കാരനുമായിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദബിയിലെ അല്‍ ദഫ്ര മേഖലയിലെ അല്‍ ജസീറയിലാണ്- 44.8 ഡിഗ്രി സെല്‍ഷ്യസ്. കടുത്ത വേനല്‍ക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.