ഡല്‍ഹി: വ്യോമസേനയുടെ പുതിയ മേധാവി എയർ മാർഷല്‍ അമർ പ്രീത് സിംഗിനെ പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം.
നിലവില്‍ ചുമതലയിലുള്ള എയർ ചീഫ് മാർഷല്‍ വിവേക് റാം ചൗധരി സെപ്റ്റംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് അമർ പ്രീത് സിംഗിനെ നിയമിക്കുന്നത്. 5,000 ഫ്ലൈയിംഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സിംഗ് നിലവില്‍ എയർ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.1964 ഒക്ടോബർ 27ന് ജനിച്ച അമർ പ്രീത് സിംഗ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്.
നാല്‍പ്പത് വർഷത്തെ കരിയറിനിടെ നിരവധി ചുമതലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപമേധാവിയായി എയർ മാർഷല്‍ അമർ പ്രീത് സിംഗ് നിയമിതനായി.
2023ല്‍ പരം വിശിഷ്ട സേവാ മെഡലും 2019ല്‍ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. നാഷണല്‍ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർത്ഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.