മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നന്നായിരുന്നു: വീണ്ടും മൈക്ക് പ്രശ്നം: ചിരിച്ചുകൊണ്ട് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിച്ച് മുഖ്യമന്ത്രി,

തിരുവനന്തപുരം: സിപിഎം കോവളം ഏരിയ കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മൈക്ക് പ്രശ്‌നം. പ്രസംഗിക്കാനെത്തിയപ്പോഴാണ് മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉയരം കൂടിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിക്കുകയായിരുന്നു.

മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി ഓടിയെത്തി. എന്നാല്‍ അവര്‍ ചെയ്‌തോട്ടെ നമ്മള്‍ ചെയ്താല്‍ പൊട്ടിപ്പോകുമെന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.

പിന്നാലെ ഓപ്പറേറ്റര്‍ സ്റ്റേജിലെത്തിയപ്പോള്‍ മൈക്കിന്റെ ദിശ ലേശം മാറണമെന്ന് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ സദസിലും വേദിയിലും കൂട്ടിച്ചിരി ഉയര്‍ന്നു. 

ശരിയായെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയും ചെയ്തു. നേരത്തെ മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !