ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോടുള്ള അവഗണന; റെയില്‍വേ മന്ത്രിക്ക് കത്തയച്ച്‌ എ എ റഹിം എംപി,

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോട് തുടരുന്ന റയില്‍വെയുടെ അവഗണ ചൂണ്ടിക്കാട്ടി റയില്‍വേ മന്ത്രിക്ക് കത്തയച്ച്‌ എ എ റഹിം എംപി.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോട് തുടരുന്ന റയില്‍വെയുടെ അവഗണ ചൂണ്ടിക്കാട്ടി റയില്‍വേ മന്ത്രിക്ക് കത്തയച്ച്‌ എ എ റഹിം എംപി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനോടകം തന്നെ ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കി. കൂടാതെ നഗരസഭാ പ്രദേശത്തല്ലെങ്കില്‍ പോലും ജോയിയുടെ മാതാവിന് വീട് വച്ച്‌ നല്‍കാനുള്ള നടപടികളും നഗരസഭാ പുരോഗമിക്കുകയാണ്. 

എന്നാല്‍ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയില്‍വേ ഇപ്പോഴും മൗനം തുടരുകയാണ്.ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ എ റഹിം എംപി റെയില്‍വേക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. 

എന്നാലും അതിലൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിക്ക് വീണ്ടും കത്തയച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ റെയില്‍വേയുടെ പ്രദേശത്ത് വൃത്തിയാക്കാൻ ഇറങ്ങിയ റെയില്‍വേ കരാർ തൊഴിലാളി ജോയി ദാരുണമായി മരണമടഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയിട്ടും ജോയിയുടെ ജീവൻ രക്ഷിക്കാൻ നമുക്കായില്ല.

ജോയിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സർക്കാർ കൈമാറി കഴിഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയില്‍ അല്ലെങ്കില്‍ പോലും ജോയിയുടെ അമ്മക്ക് വീട് വച്ച്‌ നല്‍കാനുള്ള നടപടികള്‍ തിരുവനന്തപുരം കോർപ്പറേഷൻ ആരംഭിച്ചു.

എന്നാല്‍ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയില്‍വേ ഇപ്പോഴും മൗനം തുടരുകയാണ്.ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപി എന്ന നിലയില്‍ റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു .എന്നാല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് റെയില്‍വേയില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്

.തൊഴിലാളികളോടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ പൊതു മനോഭാവത്തിന്റെ തുടർച്ചയാണിത്. ഒരു കേന്ദ്ര മന്ത്രി പോലും ജോയിയുടെ വീട് പോലും സന്ദർശിച്ചിട്ടില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ജോയിയെ കേരളം മറക്കുമെന്നാണ് റെയില്‍വേ കരുതുന്നതെങ്കില്‍ അത് തെറ്റിപ്പോയി. 

ആ കുടുംബത്തിന്റെ ഒപ്പം ഓരോ കേരളീയരും ഉണ്ടാകും. റെയില്‍വേയുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാണിച്ച്‌ വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. റെയില്‍വേയുടെ തൊഴിലാളി വിരുദ്ധ കൊളോണിയല്‍ മനോഭാവത്തിന് എതിരായ പോരാട്ടങ്ങളില്‍ കേരളം ഒന്നാകെ ഒന്നിച്ച്‌ നില്‍ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !