തിരുവനന്തപുരം: തിരുവനന്തപുരം ആർ.ടി.ഓഫീസില്‍ മന്ത്രി കെ.ബി.ഗണേശ് കുമാർ മിന്നല്‍ പരിശോധന നടത്തി.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് മന്ത്രി ഓഫീസിലെത്തിയത്.
അഡീഷണല്‍ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറും ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ഉദ്യോഗസ്ഥരോടും, ഓഫീസിലെത്തിയ സന്ദർശകരോടും മന്ത്രി കാര്യങ്ങള്‍ തിരക്കി.ഓഫീസ് പ്രവർത്തനങ്ങളും പരിശോധിച്ചു.
റിസപ്ഷനിലുള്ള ഉദ്യോഗസ്ഥ സന്ദർശകരോട് കയർത്തത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടു. ഇത്തരം പെരുമാറ്റം ഒഴിവാക്കാൻ മന്ത്രി നിർദ്ദേശിച്ചു.ഓഫീസിലെത്തുന്നവരോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.ഓഫീസിലെ വിവിധ സെക്ഷനുകളും മന്ത്രി സന്ദർശിച്ചു.
ഇതേ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഡി.സിയുടെ ലെനിൻ സിനിമാസ് തിയേറ്ററിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പാർക്കിംഗ് പ്രശ്നവും പരാതിയായി മന്ത്രിക്ക് മുന്നിലെത്തിയിരുന്നു.ഇത് നേരിട്ട് പരിശോധിക്കാനാണ് മന്ത്രിയെത്തിയത്. ഇതിനിടെ ആർ.ടി. ഓഫീസിലേക്കും കയറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.