തിരുവനന്തപുരം : ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തില്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നല്‍കി.
സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്.
ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തില്‍ നല്ല നിലയില്‍ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ , മറ്റു ക്രമിനല്‍ കേസുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു. മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നില്‍ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം.
എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ബലാത്സംഗക്കേസില്‍ കോടതി ജാമ്യം നല്‍കാറുളളൂ. അതിജീവിതയും സംസ്ഥാന സർക്കാരും സിദ്ദിഖിന്റെ ഹർജിക്കെതിരെ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.