കൊച്ചി: പോക്സോ കുറ്റകൃത്യം മറച്ചുവച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ ഹോം സ്റ്റേയില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കാര്യം അറിഞ്ഞിട്ടും പരാതിപ്പെടാത്തതിന് ഉടമയായ സ്ത്രീക്കെതിരേയാണു പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഹോം സ്റ്റേയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളുമൊത്ത് സുഹൃത്തിനു താമസിക്കാന്‍ സൗകര്യമൊരുക്കിയെന്നായിരുന്നു പരാതി. കേസില്‍ രണ്ടാം പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ പേരിലാണു ഹോം സ്റ്റേ ലൈസന്‍സെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു വാദം. എന്നാല്‍ ഹര്‍ജിക്കാരിയായ സ്ത്രീയാണു കോട്ടേജിന്റെ ചുമതല വഹിക്കുന്നത് എന്നതിനു മതിയായ തെളിവുകളുണ്ടെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു. കുറ്റകൃത്യം മറച്ചുവച്ചതിനു പോക്സോ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരം കേസെടുക്കാന്‍ നിയമമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.