തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം നേതാവ്. പി. വി അൻവർ ഉയർത്തിയ 150 കോടി രൂപ കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
പി.വി അൻവർ നിയമസഭയില്‍ ഉയർത്തിയ ആരോപണമാണ് കത്തില്‍ ഉയർത്തിയത്. മത്സ്യ കണ്ടെയ്നർ വഴി 150 കോടി രൂപ കടത്തിയെന്നായിരുന്നു ആരോപണം.ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാന വിജിലൻസ് വകുപ്പിനും വിജിലൻസ് കോടതിയിലും പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നുവെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പി.വി അൻവർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവായിരുന്ന സിമി റോസ് ബെല്‍ ജോണിന്റെ 30 കോടിയുടെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തണം.
കേന്ദ്ര ഏജൻസിയെക്കൊണ്ട് പരാതികള്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.