കൊല്ലം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറയുടെ പിതാവ്.
മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തില്‍ നാലുപേർ ഉണ്ടായിരുന്നെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടും ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ലെന്നും അന്വേഷണം പത്മകുമാറിലും ഭാര്യ അനിതകുമാരിയിലും മകളിലും മാത്രം ഒതുക്കാൻ ആയിരുന്നു പൊലീസിന്റെ ശ്രമമെന്നും റെജി പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ പത്മകുമാറും ഭാര്യയും മകളും കൂടാതെ ഒരു പുരുഷനുമുണ്ടായിരുന്നു എന്ന കാര്യം എഡിജിപിയോട് വെളിപ്പെടുത്തിയിട്ടും അത് തോന്നലായിരിക്കാമെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം.
സാമ്പത്തിക ബാധ്യത തീർക്കാനാണ് മകളെ തട്ടിക്കൊണ്ടുപോയത് എന്ന പോലീസിന്റെ കണ്ടെത്തല്‍ ഒരിക്കലും വിശ്വാസത്തില്‍ എടുക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
മകളെ ജീവനോടെ കണ്ടെത്തേണ്ടിയിരുന്നതിനാലാണ് പൊലീസിനെതിരെ പ്രതികരിക്കാതിരുന്നതെന്നും പുനരന്വേഷണം ആവശ്യപ്പെടാനുള്ള ആസ്തി ഇല്ലാത്തതുകൊണ്ടാണ് അതിനു തയ്യാറാകാതെ ഇരിക്കുന്നതെന്നും റെജി പറഞ്ഞു.
കഴിഞ്ഞ നവംബർ 27 തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് ആറുവയസുകാരിയെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവരാണ് പ്രതികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.