തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആംബുലൻസില്‍ വച്ച് കവർന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൊബൈല്‍ കടയില്‍ നിന്ന് കണ്ടെത്തി.ആറാട്ടുക്കുഴിക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികരിലൊരാളായ വെള്ളറട ശ്രീനിലയത്തില്‍ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്.
സുധീഷും ഒപ്പമുണ്ടായിരുന്ന അനന്തുവുമാണ് മരിച്ചത്. അപകട സ്ഥലത്ത് നിന്ന് ഇരുവരെയും രണ്ട് ആംബുലൻസുകളിലായാണ് ആശുപത്രിയിലെത്തിച്ചത്. സുധീഷുമായി പോയ ആംബുലൻസില്‍ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഫോണ്‍ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പുലിയൂർശാലയിലെ മൊബൈല്‍ഫോണ്‍ കടയില്‍നിന്ന് ഫോണ്‍ കണ്ടെത്തി.
കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോണ്‍ വില്പന നടത്തിയതെന്ന് കടയുടമ പറഞ്ഞു. ഇതില്‍ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.