പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ട റാന്നി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അസം സ്വദേശിയായ ഗണേശിന് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.കെട്ടിടത്തില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് ആദ്യം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധന നടത്തിയത്.
തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് വ്യക്തമായി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി,പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജനല്‍ ചില്ലുകളും മറ്റും താഴത്തേക്ക് തെറിച്ചുവീണു. റോഡിലേക്കും തെറിച്ചുവീണു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.