തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ചിലെ വിജയികള്‍ക്ക് ലൈസൻസ് നല്‍കി. സന്തോഷം പങ്കിട്ട് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കുമ്പോള്‍ മന്ത്രി പറഞ്ഞ വാക്കില്‍ അദ്ദേഹം ആവർത്തിച്ചു. അന്ന് താൻ പറഞ്ഞൊരു വാക്കുണ്ട്. കെഎസ്‌ആർടിസി ഡ്രൈവിംഗ് പഠിപ്പിക്കും.ഓരോ ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നവർ സ്വന്തമായി വണ്ടിയോടിച്ച് പുറത്തു പോകും. നമ്മുടെ നാട്ടില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആനയറ കെഎസ്‌ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തായിരുന്നു ചടങ്ങ്. "അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്. കെഎസ്‌ആർടിസി ഡ്രൈവിംഗ് പഠിപ്പിക്കും. ഓരോ ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നവർ സ്വന്തമായി വണ്ടിയോടിച്ച് പുറത്തു പോകും. നമ്മുടെ നാട്ടില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്.
അഡിഷണല്‍ സെക്രട്ടറി സംസാരിച്ചപ്പോള്‍ പറഞ്ഞത് 2009ല്‍ ലൈസൻസ് എടുത്തിട്ടും വണ്ടിയോടിക്കാൻ ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനം നേടിയവർ ലൈസൻസ് കിട്ടിയതോടെ തനിച്ച് ബസ് ഓടിച്ചും കാറോടിച്ചും ബൈക്ക് ഓടിച്ചും വളരെ ആത്മവിശ്വാസത്തോടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്.
സാധാരണ ഡ്രൈവിംഗ് പഠിച്ചാല്‍ കൈ തെളിയാൻ വേറെ പരിശീലനം വേണം. എന്നാല്‍ കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളില്‍ പഠിച്ചവർക്ക് അതിന്‍റെ ആവശ്യം വരുന്നില്ല. കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്കൂള്‍ തെളിയിച്ചു.
40 പേർ പരിശീലനം നേടിയതില്‍ 36 പേർ ടെസ്റ്റ് പാസ്സായി ലൈസൻസ് നേടി. വളരെ സ്മൂത്തായി അവർ വണ്ടിയോടിച്ച് പോവുന്നത് എല്ലാവരും കണ്ടില്ലേ. സന്തോഷമുള്ള കാര്യമാണ്. ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു"- ഗണേഷ് കുമാർ പറഞ്ഞു.
പൊതുജനങ്ങള്‍ക്കും കെഎസ്‌ആർടിസി ജീവനക്കാർക്കും ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂണ്‍ 26 നാണ് കെഎസ്‌ആർടിസി ഡ്രൈവിംഗ് സ്കൂള്‍ പ്രവർത്തനം തുടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ചാണ് പഠനം പൂർത്തിയാക്കി ലൈസൻസ് നേടി പുറത്തിറങ്ങിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.