സോവ്: അമ്മയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത 8 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ചിമ്പാൻസി. ഗിനിയയിലെ ജെജെ എന്ന ചിമ്പാൻസിയാണ് കുഞ്ഞിനെ തട്ടിയെടുത്ത് കൊന്നത്.
ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കഴിവ് പ്രകടിപ്പിച്ച പ്രശസ്തമായ ചിമ്പാൻസിയാണിത്.മരച്ചീനി പാടത്ത് ജോലി ചെയ്യുകയായിരുന്ന സെനി സോഗ്‌ബ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ചിമ്പാൻസി ആക്രമിച്ചത്.ചിമ്പാൻസി തന്നെ കടിച്ചശേഷം കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് സെനി പറഞ്ഞു. ബോസോവിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് സമീപത്തുനിന്നാണ് പെണ്‍കുഞ്ഞിന്റെ വികൃതമായ മൃതദേഹം കണ്ടെത്തുന്നത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചിമ്പാൻസി കുഞ്ഞിനെ കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ചിമ്പാൻസികള്‍ തങ്ങളുടെ പുനർജനിച്ച പൂർവികരാണെന്ന് വിശ്വസിച്ച് അവയെ സംരക്ഷിച്ചിരുന്നവരാണ് ബോസോവിലെ പ്രദേശവാസികള്‍. എന്നാല്‍ ദാരുണമായ കൊലപാതകത്തില്‍ രോഷാകുലരായ ജനക്കൂട്ടം ചിമ്പാൻസികളെകുറിച്ച് ഗവേഷണം നടത്തുന്ന ബോസോവ് എൻവയോണ്‍മെൻ്റല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം കെട്ടിടം നശിപ്പിക്കുകയും ഡ്രോണുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങളും ഗവേഷണ രേഖകളും കത്തിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.