വിശ്വാസികൾക്ക് അംഗീകരിക്കാനാവില്ല, അവധി വേണം: പൂജവയ്പ്, അവധി ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നല്‍കി,

തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാല്‍, ഒക്ടോബർ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടിക്ക് നിവേദനം നല്‍കി.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി ഐ അജയകുമാർ ഒപ്പമുണ്ടായിരുന്നു.

സർക്കാർ കലണ്ടറില്‍ ഉള്‍പ്പെടെ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. പുസ്തകങ്ങള്‍ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകള്‍ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല . 

ഇത്തരം സവിശേഷ സാഹചര്യങ്ങളില്‍ മുൻകാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !