തൃശ്ശൂർ: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനു പിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലൻസില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നല്‍കി.തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനുപിന്നാലെ പ്രശ്ന പരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചത്.
ആരോഗ്യപ്രശ്നം കാരണമാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനില്‍കുമാർ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.
വെറും വാഹനമല്ല ആംബുലൻസ്റോഡില്‍ മുൻഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലൻസ്. പരിഷ്കരിച്ച മോട്ടോർവെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷൻ-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുൻഗണനയെന്ന് നിർവചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ ത്തന്നെ ഏതിനാണ് മുൻഗണനയെന്നും വ്യക്തമാക്കുന്നുണ്ട്.
മനുഷ്യജീവൻ രക്ഷിക്കാനും ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ് പ്രത്യേകം മുൻഗണന. സൈറണ്‍ പ്രവർത്തിപ്പിച്ചോ ഫ്ളാഷ് ലൈറ്റുകള്‍ തെളിയിച്ചോ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് മുൻഗണന.
ഇത്തരം സാഹചര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയും മുൻകരുതലോടെയും ചുവപ്പ് സിഗ്നലുകള്‍ മറികടക്കാനും വേഗപരിധി ലംഘിക്കാനും റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിർദിശയിലൂടെയുമെല്ലാം വാഹനം ഓടിക്കാനും അനുമതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.