കായംകുളം: കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ മുളക്കുഴ അരീക്കര ചെറുകുന്നില്‍ സുകേശിനിക്ക് (64) ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീട്ടില്‍ സംരക്ഷണം നല്‍കി.
പൊലീസ് കോണ്‍സ്റ്റബിള്‍ ജെസീല ഗാന്ധിഭവനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സുകേശിനിയെ ഏറ്റെടുക്കുകയായിരുന്നു.സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം വിറ്റ് ജീവിക്കാനായി സുകേശിനിയുടെ ഭർത്താവ് രാഘവൻ ഓട്ടോറിക്ഷ വാങ്ങുകയും മുളക്കുഴ അരീക്കരയില്‍ വാടകയ്ക്ക് താമസിച്ചു വരികയുമായിരുന്നു. 7 വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഓട്ടോറിക്ഷ വിറ്റ് കിട്ടിയ പണവുമായി സഹോദരിയുടെ വീട്ടിലായിരുന്നു താമസം.
സഹോദരിയും ഭർത്താവും വാർദ്ധക്യസഹജമായ രോഗത്തില്‍ ബുദ്ധിമുട്ടിലായപ്പോള്‍ സുകേശിനിയെ കൂടി സംരക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് മുതുകുളത്തുള്ള ചില ബന്ധുവീടുകളില്‍ എത്തിയെങ്കിലും പ്രതീക്ഷ നഷ്ടമായി.
എവിടെ പോകണം എന്നറിയാതെ മുതുകുളം പാണ്ഡവർ കാവ് ജംഗ്ഷനില്‍ ക്ഷീണിതയായി നിന്ന സുകേശിനിയെ, അതുവഴി ഡ്രൈവിംഗ് പഠനത്തിന് വന്ന രണ്ട് യുവതികള്‍ വിവരം തിരക്കുകയും കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
തുടർന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം, ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ സുകേശിനിയെ സ്നേഹവീട്ടിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പൊലീസ് ഓഫീസർമാരായ ജെസീല. എ ശ്യാം, സനോജ് എന്നിവരാണ് സുകേശിനിയെ ഗാന്ധിഭവനിലേക്ക് യാത്രയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.