ഹൊസൂർ: ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11, 12, 13, 14 തീയതികളിൽ ഹൊസൂർ ബസ്റ്റാൻ്റിന് എതിർവശമുള്ള ജെ.എം.സി ക്ലോംപ്ലക്സിൽ നടക്കും.10ാം തീയതി വൈകിട്ട് 05:00 മണിക്ക് സമാജം പ്രസിഡൻ്റ് ശ്രീ: ജി.മണി ഓണച്ചന്തയുടെ ഉത്ഘാടനം നിർവഹിക്കും.
ഓണച്ചന്തയുടെ ഭാഗമായി സമാജം മഹിളാ വിംഗ് പ്രവർത്തകരുടെ ആവണി പൂക്കളിൽ - കരകൗശല വസ്തുക്കൾ, ചിത്രരചന ഫോട്ടോകൾ, കേരള സാരികൾ, മറ്റ് തുണിത്തരങ്ങളുടെ പ്രദർശനവും, വിൽപനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 09 മണി മുതൽ വൈകിട്ട് 08 മണി വരെ ഓണച്ചന്ത തുറന്ന് പ്രവർത്തിക്കുന്നതാണ്.ഏത്തക്ക ചിപ്സ്, ശർക്കര വരട്ടി, പഴം ചിപ്സ്, ചക്ക ചിപ്സ്, മിക്ചർ, ഹൽവ ,പപ്പടം, ഇഞ്ചിപ്പുളി, വെളിച്ചെണ്ണ (കേര), വടുകപ്പുളി അച്ചാർ, കണ്ണിമാങ്ങാ അച്ചാർ, വേപ്പിലക്കട്ടി, പുട്ടുപൊടി, അവിൽ, അരിയട, റിബണട,പാലട, നേന്ത്രപ്പഴം, പച്ചക്കായ, നിറപറ കുത്തരി ,തേങ്ങ,
ചേന, ചേമ്പ്, കൂർക്ക, കപ്പ, കുമ്പളങ്ങ, പച്ച പയർ, മത്തങ്ങ, പാവക്ക, പച്ച മാങ്ങ, കൊണ്ടാട്ടം മുളക് മുള്ളൻ, മാന്തൽ, ചെമ്മീൻ എന്നിവ ഓണച്ചന്തയിൽ ലഭ്യമാകും എന്ന് ഓണച്ചന്ത കമ്മിറ്റി ചെയർമാൻ ശ്രീ: സജിത്ത് കുമാർ .പി.എൻ അറിയിച്ചു.
അന്വേഷണങ്ങൾക്ക് :7358934704; 8610204913; 98842 22689;9362310318;+91 93448 35358.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.