കൊച്ചി : കേരളത്തിൽ നടക്കുന്നത് സിപിഎം -ആർഎസ്എസ് മുന്നണി ഭരണമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത്ത് ടീച്ചർ പറഞ്ഞു.
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഭരണ തലത്തിലും പാർട്ടി തലത്തിലും ആർഎസ്എസ് -സിപിഎം അവിശുദ്ധ ബന്ധം രണ്ടാം പിണറായി സർക്കാർ മുതൽ നിലവിലുണ്ട്. ആർഎസ്എസ് നേതാക്കളുടെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ പിണറായി വിജയൻ അനുവാദം നൽകിയത്
വർഗീയതക്ക് രാഷ്ട്രീയ ഇടം നൽകാതിരുന്ന കേരള ജനതയോടുള്ള വഞ്ചനയാണ്. തൃശൂർ ലോകസഭ മണ്ഡലം ബിജെപിക്ക് നൽകിയത് മേൽ ഡീലിന്റെ അടിസ്ഥാനത്തിലാണ് അവർ കൂട്ടിച്ചേർത്തു.
എസ്‌ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ഷമീർ മഞ്ഞാലി, നിമ്മി നൗഷാദ്, ശിഹാബ് പടനാട്ട്, നാസർ എളമന, ഷാനവാസ് സിഎസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ഒലിമുകൾ പള്ളിക്ക് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റ് ഗേറ്റിന് മുന്നിൽ പോലിസ് തടഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.